News Section: പാലേരി

സയ്യിദ് സി.എസ്.കെ തങ്ങള്‍ അന്തരിച്ചു

July 15th, 2018

പേരാമ്പ്ര : സുന്നി മഹല്ല് ഫെഡറേഷന്‍ മുന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റും കുറ്റ്യാടി യതീംഖാന പ്രസിഡന്റും പേരാമ്പ്ര ജബലുന്നൂര്‍ പ്രസിഡന്റുമായ പാലേരി സയ്യിദ് സി.എസ്.കെ. തങ്ങള്‍ (85) നിര്യാതനായി. ഖബറടക്കം വൈകിട്ട് 3 ന് പാലേരി പുത്തന്‍ പള്ളി ഖബര്‍സ്ഥാനില്‍.

Read More »

എന്റോവ്‌മെന്റ് വിതരണം ചെയ്തു

July 15th, 2018

puthan purayi ragesh പേരാമ്പ്ര : പാപപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ക്കായ് ഏര്‍പ്പെടുത്തിയ പുത്തന്‍പുരയില്‍ രാഗേഷ് മെമ്മോറിയല്‍ എന്റോവ്‌മെന്റ്കള്‍ വിതരണം ചെയ്തു. കുന്നശേരി ഗവ. എല്‍പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തംഗം പി.പി. നാണു എന്റോവ്‌മെന്റ്കള്‍ വിതരണം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സി. അനിത അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് എ.കെ. സുഭാഷ്, കെ.സി. അനൂപ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Read More »

നിപ ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ചു

July 11th, 2018

പേരാമ്പ്ര : പാലേരി വടക്കുമ്പാട് ഹയര്‍ സെക്കഡറി സ്‌കൂള്‍ പിടിഎ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു. പേരാമ്പ്ര ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി. സതി ഉദ്ഘാടനം ചെയ്തു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലജ ചെറുവോട്ട് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ആര്‍.ബി. കവിത ഉപഹാര സമര്‍പ്പണം നടത്തി. ഡോ. ഷാമിന്‍ ആരോഗ്യ ബോധവത്കരണ ക്ലാസ് എടുത്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ വി.കെ. സുമതി, അംഗം കെ.കെ. ലീല, പിടിഎ പ്രസിഡന്റ് കെ.എം. ഇസ്മയില്‍, മാനേജര്‍ കെ.വി. കുഞ്ഞ...

Read More »

ലോകകപ്പ് പ്രവചന-ഷൂട്ട് ഔട്ട് മത്സരങ്ങള്‍ നടത്തി

July 3rd, 2018

പേരാമ്പ : ലോകകപ്പ് ആരവങ്ങളുടെ ആവേശം നേഞ്ചെറ്റി വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കുളില്‍ വിദ്യാര്‍ത്ഥികള്‍ക്കായ് ലോകകപ്പ് പ്രവചനമത്സരം, ഷൂട്ട് ഔട്ട് മത്സരങ്ങള്‍ പേരാമ്പ പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ദിലീഷ് സാറ്റോ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രധാനാധ്യാപകന്‍ കെ.എം. അബ്ദുള്ള അധ്യക്ഷത വഹിച്ചു. പി.ടി.എ . പ്രസിഡണ്ട് കെ.എം. ഇസ്മയില്‍, പി.എം. കുമാരന്‍, വി. അനില്‍, കെ.പി. മുരളികൃഷ്ണദാസ്, വി.ടി. ഉദയഭാനു, ടി. വിനീഷ് എന്നിവര്‍ സംസാരിച്ചു.

Read More »

ഷൈലജ ചെറുവോട്ടിനെ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തു

July 3rd, 2018

പേരാമ്പ്ര : കോണ്‍ഗ്രസ്സിലെ ഷൈലജ ചെറുവോട്ടിനെ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തു. എതിര്‍ സ്ഥാനാര്‍ഥിയായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.കെ സുമതിയെ 9ന് എതിരെ 10 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഷൈലജ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫ് മുന്നണി ധാരണ പ്രകാരം ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്ന മുസ്ലീം ലീഗിലെ കെ.കെ. ആയിഷ രാജിവെച്ച ഒഴിവിലേക്ക് 19 ാം വാര്‍ഡില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഷൈലജയെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നിര്‍ദ്ദേശിക്കുകയായിരുന്നു. റ...

Read More »

ഗോപുരത്തിലിടം അംഗനവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

July 1st, 2018

പേരാമ്പ്ര : ചങ്ങരോത്ത് ഗോപുരത്തിലിടം അംഗനവാടിയുടെ വിപലീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച ഒന്നാം നില കെട്ടിടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി. വിജയന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.ടി. സരീഷ് അധ്യക്ഷത വഹിച്ചു. ഐസിഡിഎസ് സൂപ്പര്‍ വൈസര്‍ സി.ഡി. മോളി, ചന്ദ്രിക ബാലന്‍, എം.സി. ജലജ, റോജി ചാലുപറമ്പില്‍, മുരളീധരന്‍ എടപ്പറമ്പില്‍, രാഗിഷ...

Read More »

പാലേരി കൂനിയോട് ഉക്കാരന്‍ പറമ്പത്ത് അബ്ദുള്ള അന്തരിച്ചു

June 30th, 2018

പേരാമ്പ്ര : പാലേരി കൂനിയോട് ഉക്കാരന്‍ പറമ്പത്ത് അബ്ദുള്ള( 90) നിര്യാതനായി. ഭാര്യ കുഞ്ഞാമി പുനത്തില്‍. മക്കള്‍: കുഞ്ഞമ്മത്, ഇബ്രാഹിം, നഫീസ, ഹമീദ്, സുഹറ, നൗഷാദ്. മരുമക്കള്‍: റാബിയ, സുഹറ, കുഞ്ഞിമൊയ്തീന്‍(കല്‍പ്പത്തൂര്‍), ബുഷ്‌റ, അബു (കാവുന്തറ), റഹ്മത്ത്. സഹോദരങ്ങള്‍ പരേതരായ കുഞ്ഞാമിന മുതിരക്കല്‍, പാത്തു(പാലേരി), കുഞ്ഞായിഷ(കന്നാട്ടി), ഖദീശ കാപ്പുമ്മല്‍, മടവന്‍കണ്ടി അമ്മത്ഹാജി(കന്നാട്ടി), അലീമ വണ്ണാങ്കണ്ടി. മയ്യിത്ത് നിസ്‌ക്കാരം ഇന്ന് വൈകു: 3 മണിക്ക് കൂനിയോട് പള്ളിയില്‍. ഖബറടക്കം 3.30 ന് പാലേരി പുത്തന്‍പ...

Read More »

കടിയങ്ങാട് ഒഴുക്കില്‍പെട്ടയാളുടെ മൃതദേഹം കണ്ടെത്തി

June 23rd, 2018

പേരാമ്പ്ര : കടിയങ്ങാട് പാലത്തിന് സമീപം കുളിക്കാനിറങ്ങി ഒഴുക്കില്‍പെട്ടയാളുടെ മൃതദേഹം കണ്ടെത്തി. സമീപവാസിയായ കല്ലുമ്മല്‍ കുഞ്ഞാലി(72)യാണ് കുളിക്കുന്നതനിടയില്‍ കാല്‍ വഴുതി ഒഴുക്കില്‍പെട്ടത്. സമീപത്തെ വീട്ടിലെ സ്ത്രീ കണ്ടതിനെ തുടര്‍ന്ന് ബഹളം വെച്ച് നാട്ടുകാരെ അറിയിക്കുകയായിരുന്നു. മഴ കനത്തതി ലഭിക്കുകയായിരുന്നു. പോസ്റ്റമോര്‍ട്ടത്തിനായി കിറ്റിയാടി താലൂക്ക് ആശുപത്രിയിലേക്കയച്ചു. ഭാര്യ ആമിന. മക്കള്‍ മുഹമ്മദ്, ഉനൈസ്, നുസറഫ. മരുമക്കള്‍ ആഷിദ, ഷരീഫ്, ലത്തീഫ്.

Read More »

കനത്ത നാശം വിതറി കാലവര്‍ഷം കലിതുള്ളി മുപ്പതിലധികം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

June 14th, 2018

  പേരാമ്പ്ര : ബുധനാഴ്ച രാത്രി ആരംഭിച്ച കനത്ത മഴ പേരാമ്പ്രയുടെ എല്ലാ ഭാഗങ്ങളിലും ശക്തമായി തുടരുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. പലസ്ഥലങ്ങളിലും വീടുകളില്‍ നിന്നും ജനങ്ങളെ മാറ്റി പാര്‍പ്പിച്ചു. പെരുവണ്ണാമൂഴി ഡാമില്‍ ക്രമാതീതമായി വെള്ളം എത്തി തുടങ്ങിയതോടെ കുറ്റ്യാടി പുഴയുടെ ഇരുകരകളിലുമുള്ള ചങ്ങരോത്ത് ചക്കിട്ടപ്പാറ പഞ്ചായത്തുകളിലുള്ളവര്‍ക്ക് ജലസേചന വകുപ്പ് അധികൃതര്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി. നിലവില്‍ ഷര്‍ട്ടറുകള്‍ തുറന്ന അവസ്ഥയിലാണെങ്കിലും മഴ കനത്തതിനാല്‍ പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതാണ് നിര്‍ദ്ദേ...

Read More »

ശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീടുകള്‍ക്കും കൃഷിക്കും നാശം

June 8th, 2018

പേരാമ്പ്ര : പാലേരിയില്‍ ശക്തമായ കാറ്റിലും മഴയിലും വിവിധയിടങ്ങളില്‍ നാശം. പാലേരി തട്ടാങ്കണ്ടി, മണ്ടയുള്ളതില്‍ ഭാഗങ്ങളിലാണ് കൃഷി നാശമുണ്ടായത്. വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. തട്ടാങ്കണ്ടി സജീവന്റെ വീടിന് മുകളില്‍ പ്ലാവ് കടപുഴകി വീണ് വിള്ളലുണ്ടായി. മുന്‍ഭാഗത്തെ പറമ്പിലെ പ്ലാവ് കാറ്റില്‍ കടപുഴകി റോഡിലേക്ക് വീണു. സമീപത്തുള്ള വീട്ടുപറമ്പിലും വാഴകള്‍ നശിച്ചിട്ടുണ്ട്. മരങ്ങളും മുറിഞ്ഞു വീണു.

Read More »