News Section: പേരാമ്പ്ര

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കനാലില്‍ വീണു മരിച്ച നിലയില്‍

March 2nd, 2018

പേരാമ്പ്ര : കിഴക്കന്‍ പേരാമ്പ്ര തണ്ടോറപ്പാറ അക്വഡേറ്റിന് സമീപം വിദ്യാര്‍ത്ഥിനി കനാലില്‍ വീണു മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചക്കിട്ടപാറ നിടും പുറത്ത് റഫിക്കിന്റെ മകള്‍ അഫ്‌ന (17)യാണ് മരിച്ചത്. കുളത്തുവയല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. ഉമ്മ: ചൂരയ്ക്കല്‍ അസ്മ, സഹോദരി : റസ്‌ന. പെരുവണ്ണാമൂഴി പോലീസ് മൃതദേഹം ഇന്‍ക്വിസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കയച്ചു. അക്വഡേറ്റിന് സമീപത്ത് അഫ്‌ന സഞ്ചരിച്ച സ്‌കൂട്ടര്‍ കാണപ്പെട്ടതായി പോലീസ് പറഞ്ഞു. കബറടക്കം ...

Read More »

ആേരാഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് പുതുക്കല്‍

March 2nd, 2018

പേരാമ്പ്ര : കൂത്താളി ഗ്രാമ പഞ്ചായത്തിലെ ആരോഗ്യ ഇന്‍ഷൂറന്‍സ് ആര്‍എസ്ബിവൈ കാര്‍ഡ് മാര്‍ച്ച് 11 ന് പുതുക്കുന്നു. വാര്‍ഡ് 5,6,7,8,9,10,11 വാര്‍ഡുകാര്‍കൂത്താളി ഹയര്‍സെക്കണ്ടറി സ്‌കൂളിലും, 1,2,3,4,12,13 വാര്‍ഡുകാര്‍ കൂത്താളി എയുപി സ്‌കൂളിലും കാര്‍ഡ് പുതുക്കാവുന്നതാണ്. കാര്‍ഡ് പുതുക്കുന്നതിനായി കാര്‍ഡില ഉര്‍പ്പെട്ട ഏതെങ്കിലും ഒരംഗം 2017 ലെ സമാര്‍ട്ട് കാര്‍ഡും പുതിയ റേഷന്‍ കാര്‍ഡും 30 രൂപയും സഹിതം എത്തിച്ചേരേണ്ടതാണ്. 60 വയസ്സ് കഴിഞ്ഞവര്‍ വയസു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൊണ്ടു വരേണ്ടതാണ്.

Read More »

ജൈവ ഇടവിളകൃഷി നടീല്‍ ഉദ്ഘാടനം

March 1st, 2018

  പേരാമ്പ്ര : കൂത്താളി വനിത സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ തണ്ടോറപ്പാറ വളയംകണ്ടത്ത് ജൈവ ഇടവിളകൃഷി നടീല്‍ ഉദ്ഘാടനം സംഘം പ്രസിഡന്റ് റീജ രവീന്ദ്രന്‍ നിര്‍വ്വഹിച്ചു. രണ്ടേക്കറോളം വരുന്ന തെങ്ങിന്‍തോപ്പില്‍ ചേന, ചേമ്പ് പഴയകാല കൃഷികളായ കാച്ചില്‍, കണ്ടിക്കിഴങ്ങ് എന്നിവ കൃഷിചെയ്യുന്നു. സംഘം ഡയറക്ടര്‍ കെ.കെ. ഫാത്തിമ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.പി. ജീന റാണി, തണ്ടോറ ഉമ്മര്‍, കെ.സി. പ്രേമദാസന്‍, സൂപ്പിഹാജി തണ്ടോറ, എം.ജി. ഗോപാലകൃഷ്ണന്‍, പി.സി. ഗോപാലകുഷ്ണന്‍, പി.സി. ഗോപിനാഥന്‍, എം.കെ. അമ്മദ് കുട്ടി, എ.കെ....

Read More »

അന്താരാഷ്ട്ര അബാക്കസിന് അനവദ്യയും

March 1st, 2018

പേരാമ്പ്ര : സപ്തംബറില്‍ ദക്ഷിണാഫ്രിക്കയില്‍ വെച്ചു നടക്കുന്ന അന്താരാഷ്ട്ര അബാക്കസ് മത്സരത്തില്‍ പങ്കെടുക്കാന്‍ പേരാമ്പ്ര സ്വദേശിനിയായ അനവദ്യ ആര്‍ രാജേഷ് അര്‍ഹയായി. ഫെബ്രുവരി 18 ന് ചെന്നൈയില്‍ വെച്ചു നടന്ന അഖിലേന്ത്യാ അബാക്കസ് മത്സരത്തില്‍ വിജയച്ചാണ്് അനവദ്യ ദക്ഷിണാഫ്രിക്കയിലെ മത്സരത്തില്‍ പങ്കെടുക്കാന്‍ േയാഗ്യത നേടിയത്. പേരാമ്പ്ര കല്ലൂര്‍ കെകെഎം എല്‍പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അനവദ്യ.

Read More »

ചെങ്ങോടുമല കാണാന്‍ വരുന്നോ? വേഗം വേണം, നാളെ ആ മല അവിടെ ഉണ്ടാവില്ല ….. കവി വീരാന്‍കുട്ടിയും ഖനനത്തിനെതിരെ

February 27th, 2018

  പേരാമ്പ്ര: കോട്ടൂര്‍ പഞ്ചായത്തിലെ ചെങ്ങോടു മലയില്‍ കരിങ്കല്‍ ക്വാറി തുടങ്ങാനുള്ള നീക്കത്തിനെതിരെ സാഹിത്യകാരന്‍ ടി.പി. രാജീവനെ കൂടാതെ കവി വീരാന്‍കുട്ടിയും രംഗത്ത്. ഫെയ്‌സ് ബുക്കിലാണദ്ദേഹം ഖനനത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്. ടി. പി. രാജീവനെ പോലെ തന്നെ വീരാന്‍ കുട്ടിയുടേയും തറവാട് വീട് ചെങ്ങോടു മലയുടെ താഴ്വരയിലാണ്. ചെറുപ്പകാലത്ത് ഈ മല കണികണ്ട് ഉണര്‍ന്നിരുന്ന കവിയുടെ രചനകളില്‍ ചെങ്ങോടു മലക്ക് പ്രധാന സ്ഥാനമുണ്ട്. ' ചെങ്ങോടുമല കാണാന്‍ വരുന്നോ? വേഗം വേണം, നാളെ ആ മല അവിടെ ഉണ്ടാവില്ല ' എന്നു തുട...

Read More »

രാജവെമ്പാലയെ പിടികൂടി

February 27th, 2018

പേരാമ്പ്ര : പെരുവണ്ണാമൂഴി പന്നിക്കോട്ടൂര്‍ കോളനിയിലെ വീട്ടില്‍ നിന്നും രാജവെമ്പാലയെ പിടികൂടി. ഹെല്‍ത്ത് സെന്ററിനു സമീപം കല്ലിക്കല്‍ ഷിബുവിന്റെ അടുക്കളയില്‍ ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ ഷിബുവിന്റെ മകളാണ് രാജവെമ്പാലയെ കണ്ടത്. പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പാമ്പു പിടുത്തക്കാരനും നിരീക്ഷകനുമായ സുരേന്ദ്രന്‍ കരിങ്ങാടാണ് ഇതിനെ പിടികൂടിയത്. നാലര മീറ്ററോളം നീളമുള്ള പാമ്പിനെ പെരുവണ്ണാമൂഴിയിലെ പാമ്പു വളര്‍ത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി. കുറച്ചു ദിവങ്ങളിലെ നിരീക്ഷണത്തിന് ശേഷം ഉള...

Read More »

വിവാഹ ആവശ്യത്തിന് സര്‍വ്വീസ് നടത്തിയ സ്വകാര്യ ബസ്സുകള്‍ക്കെതിരെ നടപടി

February 27th, 2018

പേരാമ്പ്ര : പെര്‍മിറ്റെടുക്കാതെ വിവാഹ ആവശ്യത്തിന് സര്‍വ്വീസ് നടത്തിയ സ്വകാര്യ ബസ്സുകള്‍ക്കെതിരെ ആര്‍ടിഒ നടപടി എടുത്തു. ഉള്ള്യേരിയില്‍ നിന്ന് എകരൂരിലേക്കും, കൂമുള്ളിയില്‍ നിന്ന് മുയിപ്പോത്തേക്കും കല്യാണ പാര്‍ട്ടിയുമയി പോയ ബസുകള്‍ക്കെതിരെ ആര്‍ടിഒ നടപടി സ്വീകരിച്ചു.   പേരാമ്പ്ര വാല്യക്കോട് നിന്ന് കായണ്ണയിലേക്ക് വിവാഹ പാര്‍ട്ടിയുമായി പോവുകയായിരുന്ന രണ്ട് സ്വകാര്യ ബസ്സുകള്‍ ടാക്‌സി ഡ്രൈവര്‍മാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഓാട്ടം നിര്‍ത്തേണ്ടി വന്നു. സ്വകാര്യ ബസ്സുകള്‍ അനധികൃത സര്‍വ്വിസ് നടത്തുന്നതിനെതിരെ...

Read More »

ടി.പി. രാജീവന് ക്വാറി മാഫിയയുടെ ഭീഷണി

February 26th, 2018

പേരാമ്പ്ര : സാഹിത്യകാരനും ചലച്ചിത്ര പ്രവര്‍ത്തകനുമായ ടി.പി. രാജീവന് ക്വാറി മാഫിയയുടെ ഭീഷണി. കോട്ടൂരിലെ ചെങ്ങോടു മല ഖനനത്തിനെതിരെ ശക്തമായ നിലപാടെടുക്കുകയും ചെങ്ങോടു മലയുടെ സംരക്ഷണത്തിനായ് പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനെ തുടര്‍ന്നാണ് ഭീഷണി. ക്വാറിക്കെതിരെ ഇദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ചതു മുതല്‍ സിനിമാ- രാഷ്ട്രീയ രംഗത്തുള്ള പ്രമുഖകര്‍ പിന്തിരിപ്പിക്കാനുള്ള ശ്രമവുമായി ഇദ്ദേഹത്തെ സമീപിച്ചിരുന്നു. ക്വാറിക്കെതിരെ ഇനിയും പ്രവര്‍ത്തിച്ചാല്‍ അപായപ്പെടുത്തുമെന്നാണ് പറഞ്ഞതെന്ന് രാജീവന്‍ പറഞ്ഞു. പേരാമ്പ്രക...

Read More »

ശുഹൈബ് വധം സിപിഎം മറുപടി പറയേണ്ടി വരും – ടി. സിദ്ദിഖ്

February 26th, 2018

പേരാമ്പ്ര : കേരള മനസാക്ഷിയെ ഞെട്ടിച്ച ശുഹൈബിന്റെ ദാരുണ കൊലപാതകത്തിന്റെ ഗൂഡാലോചന പുറത്ത് കൊണ്ടുവരാന്‍ തയ്യാറാകാതെ ഭരണത്തിന്റെ സ്വാധീനമുപയോഗിച്ച്  കൊലക്കേസ് പ്രതികളെയും പാര്‍ട്ടി േനതാക്കന്മാരെയും രക്ഷപ്പെടുത്തുവാന്‍ നടത്തുന്ന ശ്രമം മുഖ്യമന്ത്രി അവസാനിപ്പിക്കണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ: ടി. സിദ്ദിഖ് പ്രസ്താവിച്ചു. യുഡിഎഫും ശുഹൈബിന്റെ കുടുംബവും സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടും അന്വേഷണം കൈമാറാന്‍ തയ്യാറാകാത്ത നടപടിക്ക് സിപിഎം വൈകാതെ കേരള ജനതയോട് മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കൂത്താളിയില്‍ മണ്ഡ...

Read More »

February 25th, 2018

പേരാമ്പ്ര :പേരാമ്പ്ര ബ്ലോക്ക് എന്‍സിപി പ്രസിഡണ്ടായി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ വൈസ് പ്രസിഡണ്ടായി എന്‍. കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ ട്രഷറായി മൊയ്തീ കോട്ടപ്പുറം എന്നിവരെ തെരഞ്ഞെടുത്തു

Read More »