ബള്‍ക്ക് മീറ്റര്‍ പദ്ധതി സ്വകാര്യ സംരഭമായി വഴിമാറി ചെമ്പനോടയില്‍ കുടിവെള്ള പ്രശ്‌നം രൂക്ഷം

പേരാമ്പ്ര : ചെമ്പനോട, പൂഴിത്തോട് മേഖലയിലെ കുടിവെള്ള പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്നും പഞ്ചായത്തും വാട്ടര്‍ അതോറിറ്റിയും പുലര്‍ത്തി വരുന്ന നിസംഗത അവസാനിപ്പിക്കണമെന്നും ചെമ്പനോടയില്‍ ചേര്‍ന്ന കര്‍ഷക സംരക്ഷക സമിതി യോഗം ആവശ്യപ്പെട്ടു. ചെമ്പനോട മേഖലയിലെ നാട്ടുകാര്‍ മേലേ അങ്ങാടിയിലെ പൊതു ടാപ്പിനു റീത്തു വെച്ച് പ്രതിഷേധിച്ചു. വാട്ടര്‍ അതോറിറ്റിയു...

ചെമ്പനോടയിലെ കുടിവെള്ള പ്രശ്‌നം: നാളെ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പില്‍ ധര്‍ണ്ണ

പേരാമ്പ്ര : ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ചെമ്പനോട മേഖലയിലെ ജനങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്ന അതിരൂക്ഷമായ കുടിവെള്ള പ്രശ്‌നത്തിനു അറുതി വരുത്തണമെന്നാവശ്യപ്പെട്ടു ആക്ഷന്‍ കമ്മിറ്റി രണ്ടാം ഘട്ട പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി നാളെ കാലത്ത് 11ന് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പില്‍ ധര്‍ണ്ണ നടത്തും. മുമ്പ് ഈ ആവശ്യമുന്നയിച്ചു...


കര്‍ഷക സംരക്ഷണ സമിതി ധര്‍ണ്ണ നടത്തി

പേരാമ്പ്ര : ചെമ്പനോട കര്‍ഷക സംരക്ഷണ സമിതി നേതൃത്വത്തില്‍ ചെമ്പനോട സൗത്ത്് ഇന്ത്യന്‍ ബാങ്കിന്റെ മുന്നില്‍ കര്‍ഷക ധര്‍ണ്ണ നടത്തി. കാര്‍ഷിക ലോണുകള്‍ക്ക് മൊറട്ടോറിയം നടപ്പാക്കുക, കാര്‍ഷിക ലോണുകള്‍ പലിശയടച്ച് പുതുക്കുക, മൊറട്ടോറിയം നിലനില്‍ക്കെ ബാങ്ക് എടുത്ത വായ്പ കേസുകള്‍ പിന്‍വലിക്കുക, പുതിയ കാര്‍ഷിക വായ്പകള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്ന...

കടുവ കാടുകയറിയെന്ന് വനംവകുപ്പ് ഭീതിയകലാതെ നാട്ടുകാര്‍

പേരാമ്പ്ര : കഴിഞ്ഞ ദിവസം ചെമ്പനോടയില്‍ കണ്ടെത്തിയ കടുവയെ കാട്ടിലേക്ക് തിരിച്ചയയച്ചതായ് വനം വകുപ്പ് അധികൃതര്‍ ഞായറാഴ്ച പകല്‍ മുഴുവന്‍ ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ചെമ്പനോട പുത്തരിപാറ ഭാഗത്തും തൊട്ടടുത്ത മരുതോങ്കര ഗ്രാമപഞ്ചായത്തിലെ വണ്ണാത്തിചിറ ഭാഗത്തുമായ് മാറി മാറി കാണപ്പെടുകയായിരുന്നു. കടുവ ഇറങ്ങിയ വിവരം അറിഞ്ഞതോടെ നാട്ടുകാര്‍ ഭയാശങ്കയില...

കടുവയെ തുരത്താനുള്ള ശ്രമം രാത്രി വൈകിയും തുടരുന്നു; കടുവ കടന്തറപുഴയില്‍

പേരാമ്പ്ര : ജനവാസ കേന്ദ്രത്തില്‍ കടുവയെ കണ്ടതിനെ തുടര്‍ന്ന് പോലീസ്, റവന്യൂ, ഫോറസ്റ്റ് അധികൃതര്‍ താമരശ്ശേരിയില്‍ നിന്ന് എത്തിയ വനംവകുപ്പിലെ റാപ്പിഡ് റസ്‌പോണ്‍സ് ടീമിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കടവുയെ തുരത്താന്‍ കഴിഞ്ഞിട്ടില്ല. ഫോറസ്റ്റുകാരും നാട്ടുകാരും തെരച്ചില്‍ നടത്തിയപ്പോള്‍ ഉച്ചക്ക് 11.30 ഓടെ വീണ്ടും കടുവയെ കണ്ടിരുന...

ചെമ്പനോട മേഖലയില്‍ കടുവയുടെ സാന്നിധ്യം

പേരാമ്പ്ര : ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ചെമ്പനോട മേഖലയില്‍ കടുവയുടെ സാന്നിധ്യം ഉള്ളതായി നാട്ടുകാര്‍ പറയുന്നു. കാലത്ത് മരുതോങ്കര ഗ്രാമപഞ്ചായത്തിലെ വണ്ണാത്തിച്ചിറ എടാന്തരം ആന്റണിയുടെ കൃഷിയിടത്തിലാണ് കടുവയുടെതെന്ന് കരുതുന്ന അഞ്ജാത ജീവിയുടെ സാന്നിധ്യം അനുഭവപ്പെട്ടത്. പിന്നീട് ചക്കിട്ടപാറയിലെ ചെമ്പനോടയില്‍ കാലത്ത് ക്ഷീരസംഘത്തില്‍ പാലുമായ് പോ...

ചെമ്പനോടയില്‍ പുഴയോരത്തെ കാര്‍ഷകഭൂമിയും വിളകളും പുഴയെടുക്കുന്നു

പേരാമ്പ്ര : ചെമ്പനോടയില്‍ പുഴയോരത്തെ കാര്‍ഷകഭൂമിയും വിളകളും കടന്തറപുഴ കവര്‍ന്നെടുക്കുന്നു. കാലവര്‍ഷം ശക്തി പ്രാപിക്കുന്നതോടെ ഇരു കരകളിലെയും സ്ഥലങ്ങള്‍ മണ്ണിടിച്ചിലിന് വിധേയമാവുന്നു. ഇതോടൊപ്പം ഈ ഭൂമികളിലെ കാര്‍ഷിക വിളകളും കര്‍ഷകന് നഷ്ടമാവുന്നു. വന്‍ മരങ്ങളും തെങ്ങ് കവുങ്ങ് തുടങ്ങിയ ഫലവൃക്ഷങ്ങളും റബ്ബര്‍ ഉള്‍പ്പെടെയുള്ളവയും മലവെള്ളപാച്ചിലില...

ചെമ്പനോട ബഡ്‌സ് സ്‌കൂളില്‍ അഗ്രി തെറാപ്പി പദ്ധതി തുടങ്ങി

പേരാമ്പ്ര : ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് സിഡിഎസില്‍ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ചെമ്പനോട ബഡ്‌സ് സ്‌കൂള്‍ കുട്ടികളുടെ ശാരീരിക മാനസിക വികസനം ലക്ഷ്യം വച്ച് നടപ്പിലാക്കുന്ന അഗ്രി തൊറാപ്പി പദ്ധതി ആരംഭിച്ചു. ഇതിന്റെ ഭാഗമായി നടന്ന ജൈവ പച്ചക്കറിതൈ നടീല്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഷീന പുരുഷു ഉദ്ഘാട...