കണ്ടൽ കാടുകൾ നിറഞ്ഞ തണ്ണീർതടം മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിൻ്റെ കേന്ദ്രമാകുന്നു

വടകര : റെയില്‍വേ സ്റ്റേഷന് പിറക്‌വശം കണ്ടല്‍ കാടുകള്‍ നിറഞ്ഞ തണ്ണീര്‍തടം മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന്റെ കേന്ദ്രമാകുന്നു . നടോല്‍ 43 _ വാര്‍ഡില്‍ പാക്കയിലേക്കുള്ള റോഡിന് സമാന്തരമായുള്ള അര കിലോമീറ്ററോളം നീളത്തില്‍ കണ്ടല്‍ കാടുകള്‍ നിറഞ്ഞ തണ്ണീര്‍തടം ആണ് യാത്രക്കാര്‍ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാല്‍ മലിനമാകുന്നത് . കുപ്പികളും , സഞ്ചികളും ബേബി നാപ്കിനുകളും ഇവിടെ നിറഞ്ഞിരിക്കുകയാണ് . പലതും കണ്ടല്‍ ചെടിയുടെ വേരില്‍ കുടുങ്ങി വെള്ളത്തില്‍ പൊങ്ങി കിടക്കുകയാണ്. മുള്ളുള്ള ചെടികള്‍ ആയതിന...Read More »

വടകരക്ക് അഭിമാനം സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 12 ാം റാങ്ക്

വടകര: വടകരക്കാര്‍ക്ക് അഭിമാനിക്കാം . സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 12 ാം റാങ്ക് നേടി വടകര സ്വദേശി മിഥുന്‍ പ്രേംരാജ്. എടോടിയിലെ ഡോക്ടര്‍ പ്രേംരാജിന്റയും ബിന്ദുവിന്റെയും മകനാണ് മിഥുന്‍. സഹോദരി അശ്വതി പ്രേംരാജ് കോഴിക്കോട് കെഎഎംസിടി മെസിക്കല്‍ കോളേജില്‍ റേഡിയോളജിസ്റ്റാണ് തൃശ്ശൂര്‍ കോലഴി സ്വദേശിനിയായ മീര കെ ആറാം റാങ്ക് നേടി. കരിഷ്മ നായര്‍ 14ാം റാങ്കും സ്വന്തമാക്കി. പി ശ്രീജ 20, അപര്‍ണ്ണ രമേശ് 35, അശ്വതി ജിജി 41, നിഷ 51, വീണ എസ് […] The post വടകരക്ക് അഭിമാനം സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 1...Read More »

ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നില്‍ സ്‌കിം വര്‍ക്കേഴ്‌സ് പ്രതിഷേധം

വടകര: സ്‌കിം വര്‍ക്കേഴ്‌സ് യൂണിയന്‍ അഖിലേന്ത്യാ പണിമുടക്കിന്റെ ഭാഗമായി വടകര ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നില്‍ ധര്‍ണ സമരം സംഘടിപ്പിച്ചു. സമരം സിഐടിയു ജില്ലാ കമ്മിറ്റി അംഗം വേണു കക്കട്ടില്‍ ഉദ്ഘാടനം ചെയ്തു. സമരത്തില്‍ ഷിബി കെപി ,ശാന്ത കുമാരി .ഒപി രാധ ,ബേബി എന്‍ .അനിത ,റീന തുടങ്ങിയവര്‍ പങ്കെടുത്തു . അംഗന്‍വാടി , ആശാവര്‍ക്കര്‍, പാചകത്തൊഴിലാളി സംയുക്ത വര്‍ക്കേഴ്‌സ് ട്രേഡ് യൂനിയനായ സ്‌കീം വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വര്‍ക്കര്‍മാര്‍ക്ക് സൗജന്യവും സാര്‍വ്വത്രികവുമാ...Read More »


ഭാരത് ബന്ദ് വിജയിപ്പിക്കുമെന്ന് എച്ച്.എം.എസ്

വില്യാപ്പള്ളി: കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നയം തിരുത്താന്‍ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണ നല്‍കാനും സപ്തംബര്‍ 27 നടക്കുന്ന ഭാരത ബന്ദും വിജയിപ്പിക്കാനും കേരള സ്റ്റേറ്റ് മോട്ടോര്‍ & എഞ്ചിനിയറിംഗ് ലേബര്‍ സെന്റര്‍ എച്ച്.എം.എസ് വില്യാപ്പള്ളി പഞ്ചായത്ത് സമ്മേളനം തീരുമാനിച്ചു. ജനതാ കണ്‍സ്ട്രക്ഷന്‍ & ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് കെ.കെ.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഇ.എം.നാണു അദ്ധ്യക്ഷത വഹിച്ചു.പ്രസാദ് വിലങ്ങില്‍, പ്രേമന്‍ ആയാടത്തില്‍, വി....Read More »

മുട്ടുങ്ങല്‍ ബീച്ചില്‍ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

കൈനാട്ടി: ചോറോട് ഗ്രാമപഞ്ചായത്തും ചോറോട് കുടുംബ ആരോഗ്യ കേന്ദ്രവും സംയുക്ത ആഭിമുഖ്യത്തില്‍ മുട്ടുങ്ങല്‍ കക്കാട്ട് പള്ളി മദ്രസ്സയില്‍ വാക്‌സിന്‍ ക്യാമ്പ് സംഘടിപ്പിച്ചു. ചോറോട് ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ പഞ്ചായത്താക്കുന്നതിന്റെ ഭാഗമായാണ് പരിപാടി. അഞ്ഞൂറോളം പേര്‍ക്ക് കോവി ഷീല്‍ഡ് വാക്‌സിന്‍ നല്‍കി. ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരന്‍ മാസ്റ്റര്‍, ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സി.നാരായണന്‍ മാസ്റ്റര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡെയ്‌സി ഗോരെ, ഏലിക്കുട്ടി സി...Read More »

തോടന്നൂര്‍ മഹാദേവ ക്ഷേത്രത്തിന് വെബ് സൈറ്റ് വികസിപ്പിച്ച ഒമ്പത് വയസ്സുകാരന്‍ ശ്രദ്ധേയമാകുന്നു

വടകര: തോടന്നൂര്‍ മഹാദേവ ക്ഷേത്രത്തിന് വേണ്ടി സ്വന്തമായി വെബ്ബ്‌സൈറ്റുണ്ടാക്കി 9 വയസ്സുകാരന്‍ ശ്രദ്ധേയമാകുന്നു. തോടന്നൂര്‍ ബ്ലോക്കോഫീസിനു സമീപം കൃഷ്ണയില്‍ എന്‍.സല്‍മേഷിന്റേയും രജനി സല്‍മേഷിന്റെയും മകനായ അഭിഷേക് സല്‍മേഷാണ് സൈറ്റ് വികസിപ്പിച്ചത്. വടകര അമൃത പബ്ലിക്ക് സ്‌ക്കൂളില്‍ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് അഭിഷേക്. 21 ദിവസത്തെപരിശ്രമത്തിനൊടുവിലാണ് അഭിഷേക് സൈറ്റ് വികസിപ്പിച്ചിട്ടുള്ളത്. ക്ഷേത്ര ചരിത്രം പ്രധാന സ്ഥലങ്ങളില്‍ നിന്നും ക്ഷേത്രത്തിലേക്കുള്ള ദൂരം. വഴി.ക്ഷേത്രത്തിലെ വഴിപാട് വിവരങ്ങള...Read More »

തിരുവള്ളൂരില്‍ വികസന നിഷേധത്തിനെതിരെ എന്‍.സി.പി

വടകര: തിരുവള്ളൂര്‍ പഞ്ചായത്ത് ഭരണസമിതി നടത്തുന്ന വികസന നിഷേധ നയങ്ങള്‍ക്കെതിരെ എന്‍ സി.പി. മണ്ഡലം കമ്മറ്റി പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ ധര്‍ണ നടത്തി. പഞ്ചായത്തിലെ തെരുവ് വിളക്കുകള്‍ കത്തിക്കുക , കെട്ടികിടക്കുന്ന പെന്‍ഷന്‍ അപേക്ഷകള്‍ പൂര്‍ത്തീകരിക്കുക. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് ആരംഭിച്ച റോഡുപണികള്‍ പൂര്‍ത്തീകരിക്കുക. തെരുവുനായ ശല്യത്തിന് പരിഹാരമുണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. ധര്‍ണ മണ്ഡലം പ്രസിഡണ്ട് എം ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ ജില്ലാ സിക്രട്ടറി കെ.കെ.നാരായണന്‍ ...Read More »

കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ: അബ്ദുള്‍ നസീറിനെ ആദരിച്ചു

വടകര: അഴിയൂരില്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനം, വാക്‌സിനേഷന്‍ എന്നി പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച നേതൃത്വം നല്‍കിയ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ: അബ്ദുള്‍ നസീറിനെ ആദരിച്ചു. കോവിഡ് 19 ഒന്ന്, രണ്ട് തരംഗം വീശിയടിച്ച അഴിയൂര്‍ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും പഞ്ചായത്തിലെ അര്‍ഹരായ 23418 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സ്തുത്യര്‍ഹമായി നേതൃത്വം കൊടുക്കുകയും ചെയ്ത ,അഴിയൂരിലെ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓ...Read More »

ദേശീയ പാതയില്‍ അപകട ഭീഷണി ഉയര്‍ത്തി പൊടിശല്യം

വടകര: ദേശീയ പാതാ ബൈപ്പാസില്‍ വന്‍ പൊടി ശല്യം. വടകര സഹകരണ ആശുപത്രി ജംഗ്ഷന്‍ പൊടി മുക്കായി മാറുന്ന സാഹചര്യമാണുള്ളത്. ജംഗ്ഷനില്‍ മണ്ണ് നിക്ഷേപിച്ച അവസ്ഥയാണ്. എങ്ങനെയാണ് ഇവിടെ മണ്ണ് നിക്ഷേപിക്കപ്പെട്ടതെന്ന് മനസ്സിലായിട്ടില്ല. മഴ മാറിയതോടെ ഇവിടം പൊടി ശല്യം രൂക്ഷമാണ്. പൊടി ശല്യം ബൈക്ക് യാത്രക്കാര്‍ ഉള്‍പ്പെടെ അപകടത്തില്‍ പെടുത്തുന്ന സാഹചര്യമാണുള്ളത്. ഇത്രയും പെട്ടന്ന് അപകട സാഹചര്യം ഒഴിവാക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു. The post ദേശീയ പാതയില്‍ അപകട ഭീഷണി ഉയര്‍ത്തി പൊടിശല്യം first appeared on ...Read More »

ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യവുമായി നാളെ എല്‍ജെഡി നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യസദസ്സ്

വടകര: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരേ കര്‍ഷകസംഘടനകളുടെ നേതൃത്വത്തില്‍ 27ന് നടക്കുന്ന ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാനവ്യാപകമായി നിയോജകമണ്ഡലംതലത്തില്‍ ഐക്യദാര്‍ഢ്യസദസ്സ് നടത്തുന്നു. 25ന് വൈകുന്നേരം മൂന്നുമുതല്‍ ആറുവരെയാണ് ഐക്യദാര്‍ഡ്യസദസ്സ്. എല്‍.ജെ.ഡി. വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടകര പുതിയ സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന ഐക്യദാര്‍ഢ്യസദസ്സില്‍ മണ്ഡലം കമ്മിറ്റി അംഗങ്ങള്‍, മേല്‍ കമ്മിറ്റി അംഗങ്ങള്‍, പഞ്ചായത്ത്മുനിസിപ്പല...Read More »

More News in vatakara