ഡോ: കെ.ജി അടിയോടി സ്വന്തം ജീവിതം സമൂഹത്തിന് വേണ്ടി ഉഴിഞ്ഞുവച്ച നേതാവ്; അസ്വ: കെ പ്രവീണ്‍ കുമാര്‍

By | Tuesday October 22nd, 2019

SHARE NEWS

പേരാമ്പ്ര : പാര്‍ട്ടിയേയും സ്ഥാനമാനങ്ങളും സ്വന്തം ജീവിതത്തിനു വേണ്ടി ഉപയോഗപ്പെടുത്തുന്ന ഇക്കാലത്ത് സ്വന്തം ജീവിതം സമൂഹത്തിന് വേണ്ടി ഉഴിഞ്ഞുവച്ച നേതാവായിരുന്നു ഡോ: കെ.ജി അടിയോടിയെന്ന് കെപിസിസി സെക്രട്ടറി അഡ്വ. കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു.

കൂത്താളി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന കെ.ജി അടിയോടിയുടെ 32 ാമത് ചരമ വാര്‍ഷികത്തിനെറ ഭാഗമായി നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാവിലെ കൂത്താളിയിലെ ശവകുടീരത്തില്‍ നടന്ന പുഷ്പാര്‍ച്ചനക്ക് അഡ്വ. കെ. പ്രവീണ്‍ കുമാര്‍, മുനീര്‍ എരവത്ത് ,സത്യന്‍ കടിയങ്ങാട്, കെ ബാലാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

അനുസ്മരണ ചടങ്ങില്‍ മണ്ഡലം പ്രസിഡണ്ട് മോഹന്‍ദാസ് ഓണിയില്‍ അധ്യക്ഷത വഹിച്ചു. കാവില്‍.പി.മാധവന്‍, പി.ജെ. തോമസ്, മനോജ് എടാണി, രാജന്‍ മരുതേരി, ഉമ്മര്‍ തണ്ടോറ, ഇ.ടി സത്യന്‍, സി. പ്രേമന്‍, പി. മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു് ഷിജു പുല്ലാട്ട് സ്വാഗതവും എന്‍.കെ. കുഞ്ഞബ്ദുള്ള നന്ദിയും പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read