ഭര്‍ത്താവ് മരിച്ച് മണിക്കൂറുകള്‍ക്ക് ശേഷം ഭാര്യയും മരിച്ചു

By | Sunday August 25th, 2019

SHARE NEWS

പേരാമ്പ്ര : എടവരാട്ടെ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനും, ഇരിങ്ങല്‍ മേണിയത്ത് അയ്യപ്പന്‍കാവ് ക്ഷേത്ര ട്രസ്റ്റി മെമ്പറും കര്‍ഷക പ്രമുഖനുമായ എടവന അപ്പുക്കുട്ടി നായരും (94) ഭാര്യ ഭാരതി അമ്മയും(78) മണിക്കൂറുകളുടെ വ്യത്യാസത്തില്‍ അന്തരിച്ചു.

അപ്പുക്കുട്ടി നായര്‍ പേരാമ്പ്ര സഹകരണ ആശുപത്രിയിലും ഭാര്യ ഭാരതി അമ്മ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഭര്‍ത്താവ് മരിച്ച വിവരം അബോധാവസ്ഥയിലായിരുന്ന് ഭാരയി അമ്മ് അറിഞ്ഞിരുന്നില്ല. എന്നാല്‍ ഇന്ന് വൈകുന്നേരേത്താടെ അവരും മരിക്കുകയായിരുന്നു. ഇരുവരുടെയും സംസ്‌ക്കാരം നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

മക്കള്‍ രാജീവന്‍, പുഷ്പ, മനോജ്, സുധീര്‍ (റെയില്‍വേ). മരുമക്കള്‍ സുധാകരന്‍ (വരദ പേരാമ്പ്ര), രേണുക, ഉഷ, ധര്‍മ്മജ (ജിഎച്ച്എസ് കാവിലുംപാറ).

അപ്പുക്കുട്ടി നായരുടെ സഹോദരങ്ങള്‍ പരേതരായ ഗോപാലന്‍ നായര്‍ (നെല്ലിയോട്ട്), കുഞ്ഞിക്കേളുനായര്‍ പുതിയോട്ടില്‍, കോമപ്പന്‍ നായര്‍ (പുത്തനിടത്തില്‍), കുഞ്ഞിരാമന്‍ നായര്‍ പുത്തനിടത്തില്‍, മാധവി അമ്മ (കോമത്ത്), അമ്മാളു അമ്മ (ചെറിയ തൃപ്പനംകോട്ട്), ചിരുതയ് അമ്മ (മീത്തലെ എടവന), ലക്ഷ്മി അമ്മ (കണിയാങ്കണ്ടി). ഭാരതി

അമ്മയുടെ സഹോദരങ്ങള്‍ ലീല തണ്ടലാട്ട്, ശാന്ത (കക്കോടി), പരേതരായ ബാലക്കുറുപ്പ് (കൊണ്ടയാട്ട്), കമലാക്ഷി (കേളോത്ത്).

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read