ഇടിമിന്നലില്‍ വാല്യക്കോട് വീടിനും മൂന്നു പേര്‍ക്കും പരുക്ക്

By | Tuesday October 8th, 2019

SHARE NEWS

പേരാമ്പ്ര : ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ ഇടിമിന്നലില്‍ വാല്യക്കോട് മണ്ടോടിച്ചാലില്‍ രാധ അമ്മയുടെ വീടിന് കേടുപാടുണ്ടായി. ഈ സമയം വീട്ടിലുണ്ടായിരുന്ന രാധഅമ്മ(70), ചെറുമകള്‍ ഉമാദേവി(19), അയല്‍വാസിയായ ആലക്കാട്ട് സന്തോഷിന്റെ മകള്‍ ഋതുപര്‍ണ്ണ(19) എന്നിവര്‍ക്കാണ് നിസാര പരുക്കേറ്റത്.

ഇവര്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. വീട്ടിലെ വൈദ്യത ഉപകരണങ്ങളും, വയറിംഗും, ടെലഫോണ്‍ ബന്ധവും പൂര്‍ണ്ണമായും തകര്‍ന്നു. മിന്നലിന്റെ ആഘാതത്തില്‍ മുന്‍വശത്തെ ചുമരില്‍ ദ്വാരവും രൂപപ്പെട്ടിട്ടുണ്ട്. വൈകീട്ട് 4.30 ഓടെയാണ് സംഭവം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read