Categories
headlines

ജനകീയ ഡോക്ടര്‍ ഷാജഹാനെ ആദരിച്ചു

പേരാമ്പ്ര: പാലേരി ജനകീയ പാലിയേറ്റീവ് ക്ലിനിക്, കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ ആര്‍എംഓയും ജനകീയനുമായ ഡോക്ടര്‍ ഷാജഹാനെ ആദരിച്ചു.


തുറമുഖ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉപഹാരം നല്‍കി. ഷാജഹാനെ പോലെയുള്ള ഡോക്ടര്‍മാര്‍ ഇന്നത്തെ കാലഘട്ടത്തിന് ആവശ്യമാണ് എന്ന് അദ്ദേഹം പറഞ്ഞു.

ജീവകാരുണ്യ പ്രവര്‍ത്തകരായ എം.കെ. അബ്ദുല്ല, സി.കെ. അജ്‌നാസ് എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ക്കുള്ള കാര്‍ഡ് വിതരണം ഡോ. ഷാജഹാന്‍ നിര്‍വഹിച്ചു.


കെ.കെ. അശോകന്‍ അധ്യക്ഷത വഹിച്ചു. മേനിക്കണ്ടി അബ്ദുള്ള, സി.കെ. റാഫി, ടി. സുബൈര്‍, കെ.കെ. അച്യുതന്‍, പി. മൊയ്തു, പി.ടി. മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ കണ്‍സള്‍ട്ട് സര്‍ജനും പേരാമ്പ്ര ഐഎംഎയുടെ പ്രസിഡണ്ടും ആണ് ഡോ. ഷാജഹാന്‍.


പടം: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഡോ. ഷാജഹാനെ പൊന്നാട അണിയിക്കുന്നു.

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP