പെരുവണ്ണാമൂഴിയില്‍ ടണല്‍ നിര്‍മ്മണത്തിനായി പാറപൊട്ടിക്കലിനെതിരെ ജനകീയ പ്രതിരോധ സമിതി പ്രതിഷേധ മാര്‍ച്ചും പൊതുയോഗവും സംഘടിപ്പിച്ചു

By | Saturday September 28th, 2019

SHARE NEWS

പേരാമ്പ്ര : പെരുവണ്ണാമൂഴിയില്‍ നിര്‍മ്മാണമാരംഭിക്കുന്ന മിനി ജലവൈദ്യുത നിലയത്തിയേക്ക് വെള്ളം എത്തിക്കുന്നതാവശ്യമായ ടണല്‍ നിര്‍മ്മണത്തിനായി പാറപൊട്ടിക്കലിനെതിരെ ജനകീയ പ്രതിരോധ സമിതിയുടെ ആഭിമുഖ്യത്തില്‍ പെരുവണ്ണാമൂഴിയില്‍ നടന്ന പ്രതിഷേധ മാര്‍ച്ചും പൊതുയോഗവും സംഘടിപ്പിച്ചു.

പാറപൊട്ടിക്കുന്നത് മൂലം സമീപത്തെ വീടുകര്‍ക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന നാശനഷ്ടങ്ങളില പ്രതിധേിച്ചാണ് മാര്‍ച്ചും പൊതുമയാഗവും സംഘടിപ്പിച്ചത്. മിനി ജലവൈദ്യുത പദ്ധതിയുടെ പേരില്‍ അളവില്‍ കൂടുതല്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് കരാറുകാരനും കെഎസ്ഇബിയും നടത്തുന്ന വന്‍ സ്‌ഫോടങ്ങള്‍ നിമിത്തം 100 ല്‍ പരം വീടുകള്‍ക്കാണ് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചിരിക്കുന്നത്.

പെരുവണ്ണാമൂഴിയില്‍ നിന്നും പിള്ളപെരുവണ്ണയിലേക്കാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ പോവാനാണ് ഇനിയും കെഎസ്ഇബിയുടെയും കരാറുകാരന്റെയും തീരുമാനമെങ്കില്‍ കൂടുതല്‍ ശക്തമായ പ്രതിഷേധ സമരവും പണി തടയുന്നതടക്കമുള്ള സമരരീതികളുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി മുന്നറിയിപ്പ് നല്‍കി. പ്രതിഷേധ യോഗത്തില്‍ സമരസമിതി ചെയര്‍മാന്‍ ജിതേഷ് മുതുകാട് മുഖ്യ പ്രഭാഷണം നടത്തി.

കണ്‍വീനര്‍ വിജയന്‍ പോത്തനാമല, അനൂപ് തേക്കനാത്ത്, രുഗ്മിണിയമ്മ, പി പി കുഞ്ഞിക്കണ്ണന്‍, ജസ്റ്റിന്‍ രാജ് എന്നിവര്‍ സംസാരിച്ചു. ബിനു ഒറവുണ്ടന്‍ ചാലില്‍, ബാബു കൂനന്തടം, ബിജു പ്ലാത്തറ, സുരേഷ് മുഞ്ഞോറേമ്മല്‍, രാജേഷ് തറവട്ടത്ത്, സത്യന്‍ എടത്തില്‍, രജീഷ്, ഷാജു മുത്തോലില്‍ എതുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി..

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read