കരികണ്ടന്‍ പാറയില്‍ ചുഴലിക്കാട്ടില്‍ 3 വീടുകള്‍ക്ക് നാശനഷ്ടം

By | Sunday August 11th, 2019

SHARE NEWS

പേരാമ്പ്ര : കായണ്ണ കരികണ്ടന്‍ പാറയില്‍ ചുഴലിക്കാട്ടില്‍ 3 വീടുകള്‍ക്ക് നാശനഷ്ടം. കഴിഞ്ഞ ദിവസം ശക്തമായ മഴയോടൊപ്പം ചുഴലിക്കാറ്റ് ആഞ്ഞടിച്ചത് ചിലമ്പന്റെ കണ്ടി ബാലകൃഷ്ണന്‍(മീഡിയവിഷന്‍), കേളോത്ത് നാരായണി, വടക്കേക്കുന്നേല്‍ ബന്നി എന്നിവരുടെ വീടുകള്‍ തകര്‍ന്നു.

ചുഴലികാറ്റില്‍ ബാലകൃഷ്ണന്റെ വീട് പൂര്‍ണ്ണമായും തകര്‍ന്നു. അടുക്കളയുടെ മുകളിലേക്കാണ് സമീപത്തെ മരം വന്നു പതിച്ചത്. മരംവീണു മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ത്തു. അടുക്കളയിലായിരുന്ന മകള്‍ ശബ്ദം കേട്ട് ഓടി രക്ഷപ്പെടുകയായിരുന്നു.

ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സ്ഥലത്തെ 50 ഓളം വന്‍ മരങ്ങളും കവുങ്ങ് വാഴ എന്നിവയും നഷ്ടപ്പെട്ടു.

സമീപത്തെ കേളോത്ത് നാരായണിയുടെ വീടിന്മുകളില്‍ കവുങ്ങ് വീണ് അടുക്കള ഭാഗം തകര്‍ന്നു. വടക്കേക്കുന്നേല്‍ ബന്നിയുടെ വീടിന് മുകളില്‍ മരം വീണ് ഓടുകള്‍ തകര്‍ന്നു. നിരവധി വാഴകള്‍ക്കും ചുഴലിക്കാറ്റില്‍ നാശം സംഭവിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read