തെരഞ്ഞെടുപ്പ് പ്രചരണത്തിന് കൊഴുപ്പേകാന്‍ നൂതന മാര്‍ഗ്ഗവുമായി ഒരു കൂട്ടം യുവാക്കള്‍

By | Friday March 15th, 2019

SHARE NEWS

പേരാമ്പ്ര : എതിരാളികളില്ലാതെ തേരോട്ടം തുടങ്ങിയ വടകരയിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി പി. ജയരാജന്റെ വിജയം ഉറപ്പിക്കാന്‍ അണികള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിക്കഴിഞ്ഞു. മറ്റ് മുന്നണികള്‍ സ്ഥാനാര്‍ത്ഥികള്‍ക്കായ് നെട്ടോട്ടമോടുമ്പോള്‍ പ്രചരണത്തിലേറെ മുന്നേറിയ ഇടതു സ്ഥാനാര്‍ത്ഥിക്കായ് വ്യത്യസ്ഥതയാര്‍ന്ന പ്രചരണ ഉപാധിയുമായി രംഗത്തെത്തിയിരിക്കുകയാണ് പേരാമ്പ്ര സ്വദേശികളായ അല്‍ഫ ഗ്രൂപ്പ് എന്ന ഒരു കൂട്ടം യുവാക്കള്‍.

നവമാധ്യമങ്ങള്‍ പ്രചരണത്തിലും മറ്റും മുന്നിട്ടു നില്‍ക്കുന്ന കാലത്ത് നവമാധ്യമങ്ങളില്‍ പ്രധാനമായ മൊബൈല്‍ ഫോണ്‍ കവര്‍ സ്ഥാനാര്‍ത്ഥിയുടെ ബഹുവര്‍ണ്ണ ചിത്രത്തോടെ പുറത്തിറക്കിയിരിക്കുകയാണിവര്‍. ജയരാജന്റെ മുഖ ചിത്രത്തോടുകൂടിയ മൊബൈല്‍ ഫോണിന്റെ പ്രകാശനം ഇന്നലെ കൊയിലാണ്ടിക്കടുത്ത് മുചുകുന്നില്‍ നടന്നു.

അല്‍ഫാ ഗ്രൂപ്പിന്റെ അമരക്കാരന്‍ ഉനൈസ് പേരാമ്പ്ര സ്ഥാനാര്‍ത്ഥിക്ക് നല്‍കി കവറിന്റെ പ്രകാശനം നിര്‍വ്വഹിച്ചു. കെ. ദാസന്‍ എംഎല്‍എ, മുചുകുന്ന് ലോക്കല്‍ സെക്രട്ടറി ഷിബുഖാന്‍, മനീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

പുതിയ മൊബൈല്‍ കവര്‍ ഒരു ട്രന്റായി മാറിയിരിക്കുകയാണ്. കേരളത്തിലെ മുഴുവന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കും വേണ്ടി മൊബൈല്‍ കവറുകള്‍ക്കുള്ള ഓര്‍ഡര്‍ ഇവര്‍ക്ക് ലഭിച്ചു കഴിഞ്ഞു. അവയുടെ പണിപ്പുരയിലാണ് ഈ ചെറുപ്പക്കാര്‍. മറ്റ് മുന്നണികളിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയും കവറുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ തയ്യാറാണെന്ന് ഇവര്‍ ട്രൂവിഷനോട് പറഞ്ഞു. ജയം ജയരാജനൊപ്പം ഇതുപോലെയുള്ള മൊബൈല്‍ കവര്‍ ലഭിക്കാന്‍ 6282264026 വാട്‌സ്ആപ്പ് നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read