Categories
headlines

പേരാമ്പ്ര മാര്‍ക്കറ്റില്‍ സിഐടിയു തൊഴിലാളികള്‍ മത്സ്യ വില്പന ആരംഭിച്ചു

പേരാമ്പ്ര : പേരാമ്പ്ര മാര്‍ക്കറ്റില്‍ സിഐടിയു യൂണിയന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ മത്സ്യ വില്പന ആരംഭിച്ചു.


ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 12 തൊഴിലാളികളാണ് മാര്‍ക്കറ്റില്‍ മത്സ്യ വില്പന ആരംഭിച്ചത്.

ലോക്ക്ഡൗണ്‍ സമയത്ത് മാര്‍ക്കറ്റില്‍ മത്സ്യവില്പന നടത്താന്‍ എത്തിയ തൊഴിലാളികളും മാര്‍ക്കറ്റില്‍ മത്സ്യവില്പന നടത്തുന്നവരും തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു.


പിന്നാലെ ജില്ലാ ഭരണകൂടം മാര്‍ക്കറ്റ് അടച്ചിടുകയും ചെയ്തു. തുടര്‍ന്ന് തൊഴിലാളി സംഘടന്നാ നേതാക്കളുമായി പല ചര്‍ച്ചകള്‍ നടത്തിയിട്ടും പ്രശ്‌നത്തിന് പരിഹാരമായിരുന്നില്ല.

സിഐടിയു യൂണിയന്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് അനുകൂലമായ വിധി ഉണ്ടാവുന്നത്.


കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 20 നാണ് പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റില്‍ സംഘര്‍ഷം ഉണ്ടായത്. മാര്‍ക്കറ്റില്‍ മത്സ്യ വില്പന നടത്താന്‍ തങ്ങള്‍ക്കും അവസരം വേണമെന്ന ആവശ്യവുമായി സിഐടിയു പ്രവര്‍ത്തകര്‍ രംഗത്തെത്തി.

ഇവരെ നിലവില്‍ മാര്‍ക്കറ്റില്‍ കച്ചവടം നടത്തി വരുന്നവര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. സംഘര്‍ഷത്തില്‍ ഇരു വിഭാഗത്തില്‍പെട്ടവര്‍ക്കും പരുക്കേറ്റിരുന്നു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP