Categories
headlines

ആഗസ്റ്റ് അഞ്ചിന് വിപുലയോഗം; വന മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് നടപടികള്‍ സ്വീകരിച്ചതായി എംഎല്‍എ


പേരാമ്പ്ര: കോഴിക്കോട് ജില്ലയിലെ വനമേഖല യുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചതായി ടി.പി രാമകൃഷ്ണന്‍ എംഎല്‍എ അറിയിച്ചു.


പേരാമ്പ്ര മണ്ഡലത്തിലെ ചക്കിട്ടപാറ, ചെമ്പനോട പ്രദേശങ്ങളിലെ വന ഭാഗങ്ങളിലുണ്ടാകുന്ന വന്യ മൃഗ ശല്യത്തിനെതിരെ പ്രതിരോധം തീര്‍ക്കുന്നതിനും കൃഷിയും മനുഷ്യ ജീവനും സംരക്ഷിക്കുന്നതിനുമായുള്ള അടിയന്തിര നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് നിയമ സഭയില്‍ ഉന്നയിച്ച മറു പടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബന്ധപ്പെട്ട എംഎല്‍എമാരുടെയും ഉദ്യോഗസ്ഥരുടേയും യോഗം ആഗസ്റ്റ് അഞ്ചിന് ചേരാനാണ് തീരുമാനം.


പേരാമ്പ്ര മണ്ഡലത്തിലെ ചക്കിട്ടപാറ പഞ്ചായത്തില്‍ മലബാര്‍ വന്യജീവി സങ്കേതത്തിന് ചേര്‍ന്നുള്ള ഈ വനമേഖലയില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ അധീനതയിലുള്ള ഭൂപ്രദേശത്ത് റബ്ബര്‍ തോട്ടങ്ങളോട് ചേര്‍ന്ന് കൃഷികളില്ലാതെ ഒഴിഞ്ഞ് കാടുപിടിച്ചു കിടക്കുന്ന ഭാഗങ്ങള്‍ വന്യമൃഗങ്ങളെ ആകര്‍ഷിക്കുന്നതിന് കാരണമാകുകയും ഇങ്ങനെയെത്തുന്ന വന്യമൃഗങ്ങളാണ് മനുഷ്യനും കൃഷിക്കും ഭീഷണിയാകുന്നതെന്നുമാണ് അധികൃതരുടെ കണ്ടെത്തല്‍.

വന്യ ജീവി ശല്യം ലഘൂകരിക്കുന്ന പ്രവര്‍ത്തനം കാര്യക്ഷമമാക്കുവാന്‍ ചക്കിട്ടപാറ പഞ്ചായത്തില്‍ ജനജാഗ്രതാ സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരുന്നുണ്ട്.


നിലവില്‍ 29 കിലോമീറ്റര്‍ നീളത്തില്‍ സോളാര്‍ ഫെന്‍സിംഗ് പ്രവര്‍ത്തന സജ്ജമാണെന്നും വന്യമൃഗശല്യം രൂക്ഷമായ സ്ഥലങ്ങളില്‍ കൃഷിഭൂമിയിലിറങ്ങുന്ന ആനകളെ തുരത്തുന്നതിനായി 20 വാച്ചര്‍മാരെ നിയോഗിച്ചതായും എംഎല്‍എ പറഞ്ഞു.

താമരശ്ശേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റാപിഡ് റെസ്‌പോണ്‍സ് ടീമിന്റെ സേവനവും ഈ ഭാഗങ്ങളില്‍ ഉറപ്പാക്കിയിട്ടുണ്ട്.

 

 

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP