കൊയിലാണ്ടി താലൂക്കില്‍ നാളെ മുതല്‍ ആധാര്‍ ലിങ്കിംഗ് ക്യാമ്പ്

By | Friday September 27th, 2019

SHARE NEWS

പേരാമ്പ്ര : കൊയിലാണ്ടി താലൂക്കില്‍ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗങ്ങളുടെ ആധാര്‍ റേഷന്‍കാര്‍ഡുമായി ബന്ധപ്പെടുത്തുന്ന പ്രകിയ സമയബന്ധിതമായി തീര്‍പ്പാക്കേണ്ടതിനാല്‍ സപ്തംബര്‍ 26 മുതല്‍ 30 വരെ ക്യാമ്പ് സംഘടിപ്പിക്കും. കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസറുടെ ആഭിമുഖ്യത്തില്‍ അതാത് റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ രാവിലെ 11 മണിമുതല്‍ 4 മണിവരെയാണ് ക്യാമ്പ്.

സ്ഥലം, തിയ്യതി എന്നിവ ക്രമത്തില്‍. 26 ന് ബാലുശ്ശേരി പഞ്ചായത്ത് ഹാള്‍, ചക്കിട്ടപ്പാറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, കീഴരിയൂര്‍ പഞ്ചായത്ത് ഓഡിറ്റോറിയം, കൂരാച്ചുണ്ട് പഞ്ചായത്ത് ഹാള്‍. 27 ന് നൊച്ചാട് പ്രതിഭ സാംസ്‌ക്കാരിക നിലയം, കായണ്ണ പഞ്ചായത്ത് ഹാള്‍, കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസ്, ഉള്ളിയേരി പഞ്ചായത്ത് ഹാള്‍, 28 ന് ചെറുവണ്ണൂര്‍ പഞ്ചായത്ത് ഹാള്‍, തിക്കോടി പഞ്ചായത്ത് ഹാള്‍, മൂടാടി പഞ്ചായത്ത് ഹാള്‍, കൂത്താളി കാനറാ ബാങ്ക് ഓഡിറ്റോറിയം, നടുവണ്ണൂര്‍ പഞ്ചായത്ത് ഹാള്‍, ചെങ്ങോട്ടുകാവ് താലൂക്ക് സപ്ലൈ ഓഫീസ്, അത്തോളി പഞ്ചായത്ത് ഹാള്‍ , 29 ന് അരിക്കുളം പഞ്ചായത്ത് ഹാളില്‍. 30 ന് മേപ്പയ്യൂര്‍ വ്യാപാരി വ്യവസായി സമിതി ഹാള്‍, പയ്യോളി തുറയൂര്‍ മുന്‍സിപ്പല്‍ ഹാള്‍ പയ്യോളി, കോട്ടൂര്‍ സാംസ്‌ക്കാരിക നിലയം കൂട്ടാലിട, പേരാമ്പ്ര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, ചേമഞ്ചരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍.

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read