Categories
headlines

പി.സി രാധാകൃഷ്ണന്‍ ചരമദിനം ആചരിച്ചു

 


പേരാമ്പ്ര: കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്ന പി.സി. രാധാകൃഷ്ണന്റെ ചരമ വാര്‍ഷികം വിവിധയിടങ്ങളിലായി ആചരിച്ചു.


ഡികെടിഎഫ് സംസ്ഥാന പ്രസിഡന്റും ജില്ലാ പഞ്ചായത്ത് മെമ്പറും കോണ്‍ഗ്രസ് നേതാവുമായിരുന്ന പി.സി. രാധാകൃഷ്ണന്റെ പതിമൂന്നാം ചരമവാര്‍ഷിക ദിനത്തില്‍ പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കായണ്ണയിലെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

ഡിസിസി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി, ബ്ലോക്ക് പ്രസിഡന്റ് കെ. മധു കൃഷ്ണര്‍, എം. ഋഷികേശന്‍, മനോജ് എടാണി, പി.എം പ്രകാശന്‍ ,പി.എസ.് സുനില്‍കുമാര്‍, എം.കെ. ബാലകൃഷ്ണന്‍,


പി. വിനയ, പി. ശ്രീധരന്‍, ഐപ്പ് വടക്കേത്തടം, കെ.സി. രവീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ചങ്ങരോത്ത് മണ്ഡലം കര്‍ഷക കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ചരമ വാര്‍ഷികം ആചരിച്ചു.


കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്‍.പി. വിജയന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുരേന്ദ്രന്‍ മുന്നൂറ്റാംകണ്ടി അധ്യക്ഷ വഹിച്ചു.

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഇ.ടി. സരീഷ് അനുസ്മരണപ്രഭാഷണം നടത്തി. കെ.കെ. അശോകന്‍, ഹരീന്ദ്രന്‍ വാഴയില്‍, കെ. എം. ശങ്കരന്‍, നിതീഷ് നരിക്കലങ്ങാട്ട്, അരുണ്‍ പെരുമന, ഒ.കെ. കരുണാകരന്‍, ശ്രീലേഷ് കുളിര്‍മ, മനോജ് കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP