പേരാമ്പ്രയുടെ മണ്ണില്‍ ഇനി ഉത്സവരാവ്; മിഴിവേകാന്‍ ഒരുങ്ങി സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗം

By | Wednesday April 4th, 2018

SHARE NEWS

സാമൂഹിക-സാംസ്‌കാരിക രംഗത്ത് വികസനത്തിന്റെ അത്യാധുനിക വിപ്ലവം സൃഷ്ടിക്കുകാന്‍ ഒരുങ്ങുകയാണ് പേരാമ്പ്രയുടെ മണ്ണ്.
പേരാമ്പ്ര മണ്ഡലം വികസന മിഷന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 5 മുതല്‍ ആരംഭിക്കുന്ന ഫെസ്റ്റ് പേരാമ്പ്രയുടെ ചരിത്രത്തിലെ പൊന്‍തൂവലാകും.

ഏപ്രില്‍ 12 വരെ നീണ്ടുനില്‍ക്കുന്ന ആരോഗ്യ-കാര്‍ഷിക-വിദ്യാഭ്യാസ-വ്യാവസായിക പ്രദര്‍ശനവിപണനമേള വികസനമുന്നേറ്റത്തിന്റെ പുത്തന്‍ അനുഭവമാവും കാണികള്‍ക്ക് സമ്മാനിക്കുക.

സമഗ്രവികസനം ലക്ഷ്യമാക്കുമ്പോള്‍ പൂവണിയുന്നത് ഒരു ജനതയുടെ സ്വപ്‌നങ്ങളാണ്.തൊഴില്‍രഹിതരായ യുവതി,യുവാക്കളെ യോഗ്യതാടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത് അര്‍ഹരായവരെ
വിവിധ മേഖലകളില്‍ നിയമിക്കുന്നു.

മേളയില്‍ എല്ലാവര്‍ക്കും പ്രവേശനം സൗജന്യമാണ്.എന്നാല്‍ ഫണ്ട് കണ്ടെത്തുക സ്‌പോണ്‍സര്‍ഷിപ്പ് വഴിയാകും.ഇത്തരത്തില്‍ മേളയില്‍നിന്നുകിട്ടുന്ന പണം മണ്ഡലത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി
വിനിയോഗിക്കുന്നതു വഴി പേരാമ്പ്രയുടെ പുരോഗതിയിലേക്കുള്ള ആദ്യകുതിപ്പായി ഇതിനെക്കാണാം

60തോളം സ്റ്റാളുകളുകള്‍ ഒരുങ്ങുമ്പോള്‍ അതിനോപ്പം കാണികളുടെ തിരക്കും വര്‍ധിക്കും.ഈ തിരക്ക് പേരാമ്പ്രയുടെ
ഗതാഗതക്കുരുക്കിന് വേഗതകൂട്ടുമോയെന്ന് ചിന്തിക്കുന്നവരുണ്ടാകും.എന്നാല്‍ അത്തരത്തിലുള്ള ആശങ്കള്‍ വേണ്ട.6 മണിമുതല്‍ റോഡില്‍ നിന്നും പരമാവധിവാഹനങ്ങള്‍ ഒഴിവാക്കി തുടങ്ങും.ഇതിനുവേണ്ടി ഡൈവേഴ്‌സ് യൂണിയന്‍
സമ്മതിച്ചിട്ടുണ്ട്.

ഫെസ്റ്റിന്റെ ഔപചാരിക ഉദ്ഘാടനം എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ കേരള നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃ ഷ്‌ണന്‍ നിര്‍വ്വഹിക്കും.നിറവിന്റെ പ്രവര്‍ത്തനങ്ങള്‍ മേളയെ മാലിന്യമുക്തമാകും.

സാമൂഹിക-സാംസ്‌കാരിക-രാഷ്്്ട്രീയ രംഗത്തെ പ്രമുഖര്‍ അണിനിരക്കുന്ന വമ്പന്‍ മേളയായി മാറന്‍ ഇനി നിമിഷങ്ങള്‍ മാത്രം.

വിവിധ വാര്‍ഡുകള്‍ നിന്നുള്ള ഘോഷയാത്രകള്‍,സിനിമാരംഗത്തെ കലാകാരന്‍ന്മാര്‍ അണിയിച്ചേരുക്കുന്ന ആഘോഷരാവ്, തുടങ്ങി പേരാമ്പ്ര നഗരമിനി കൈയും,മെയ്യും മറന്നുള്ള ഉത്സവതിമര്‍പ്പില്‍ ആറാടും.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read