കോവിഡ്19, പേരാമ്പ്ര സഹകരണ ആശുപത്രിയുടെ അനാസ്ഥ കുറ്റകരം; കോണ്‍ഗ്രസ്

By | Sunday August 9th, 2020

SHARE NEWS

പേരാമ്പ്ര (2020 Aug 09): പേരാമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരു രോഗിക്ക് കോവിഡ് പോസീറ്റീവ് സ്ഥിരീകരിച്ചതുമായി ബന്ധപെട്ടു ആശുപത്രി അധികൃതര്‍ കുറ്റകരമായ അനാസ്ഥയാണ് കാണിച്ചതെന്ന കോണ്‍ഗ്രസ്.

രോഗവിവരം പുറത്തുവിടാതെ ആശുപത്രി സാധാരണ രീതിയില്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്ത അധികൃതരുടെ നടപടിയെപ്പറ്റി അന്വേഷിക്കണമെന്നും ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത്, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് രാജന്‍ മരുതേരി ഗ്രാമ പഞ്ചായത്ത് അംഗം ആര്‍.കെ രജീഷ് കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉടനെ ആശുപത്രി അണുവിമുക്തമാക്കുവനോ മുഴുവന്‍ ജീവനക്കാരെയും കൊറന്റായിനില്‍ നിര്‍ത്തുവാനോ, ഒപി പ്രവര്‍ത്തനം നിര്‍ത്തി വെക്കുവാനോ മാനേജ്മന്റ് തയ്യായിട്ടില്ല. ഇതിനിടയിലാണ് അവിടെയുള്ള 2 ജീവനക്കാര്‍ക്കു കോവിഡ് സ്ഥിതീകരിച്ചിരിക്കുന്നത്.

ജനകീയ ഇടപ്പെടലും പ്രതിഷേധവും ഉണ്ടായതിന് ശേഷം മാത്രമാണ് മാനേജ്മന്റ് പ്രതിരോധ നടപടികള്‍ ആരംഭിച്ചത്. കൊറാന്റയിന്‍ ചെയ്ത വരെ കൊണ്ട് ഡ്യൂട്ടി ചെയ്യിച്ചു എന്ന പരാതിയും ഉണ്ട്. മെഡിക്കല്‍ ഓഫീസറും പഞ്ചായത്ത് അധികൃതരും ഇവരുടെ ഒത്തുകളിക്കു കൂട്ട് നില്കുകയായിരുന്നു എന്നും ആശുപത്രി അധികൃതരുടെ അനാസ്ഥ അന്വേഷിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

The Congress alleges that the hospital authorities showed criminal negligence in connection with the confirmation of Kovid positive for a patient admitted to a co-operative hospital operating in Perambra.

DCC General Secretary Muneer Eravath and Block Congress President Rajan Maruteri Grama Panchayat member RK Rajesh Kumar also demanded an inquiry into the authorities’ decision to keep the hospital functioning normally without releasing any information.

Management is not prepared to disinfect the hospital as soon as the disease is reported, or to stop the entire staff in the coronary or the OP. Kovid, meanwhile, confirmed to 2 employees there.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read