പെരുവണ്ണാമൂഴി ചെറുകിട ജല വൈദ്യുത പദ്ധതിയുടെ ടണല്‍ നിര്‍മ്മാണ പ്രവര്‍ത്തനം കര്‍മ്മസമിതി പ്രവര്‍ത്തകര്‍ തടഞ്ഞു

By | Wednesday October 9th, 2019

SHARE NEWS

പേരാമ്പ്ര : നിര്‍മ്മാണത്തിലിരിക്കുന്ന പെരുവണ്ണാമൂഴി ചെറുകിട ജല വൈദ്യുത പദ്ധതിയുടെ ടണല്‍ നിര്‍മ്മാണ പ്രവര്‍ത്തനം കര്‍മ്മസമിതി പ്രവര്‍ത്തകര്‍ തടഞ്ഞു. ടണല്‍ നിര്‍മ്മാണത്തിനു വന്‍ സ്പോടനം നടത്തി പാറ പൊട്ടിക്കുന്നതിന്റെ പ്രകമ്പനത്തില്‍ വീടുകള്‍ക്കു നഷ്ടമുണ്ടായവരെ അധികൃതര്‍ കബളിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് കര്‍മ്മസമിതി പ്രവൃത്തി തടഞ്ഞത്. പെരുവണ്ണാമൂഴി താഴത്ത് വയലില്‍ പദ്ധതി പ്രദേശത്തെയും സമീപത്തെ മലയുടെ മുകളിലുമായി നടക്കുന്ന ടണലിന്റെ പ്രവൃത്തിയാണ് ഇന്ന് കാലത്ത് തടഞ്ഞത്.

കഴിഞ്ഞ മുന്നു മാസക്കാലമായി ഈ വിഷയയമുന്നയിച്ച് ജില്ല കലക്ടര്‍, മൈനിംഗ് ആന്റ് ജിയോളജി വകുപ്പ്, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് എന്നിവര്‍ക്ക് പരാതി നല്‍കിയിട്ട് യാതൊരുവിധ മറുപടിയും ഇവരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്ന് സമരസമിതി േനതാക്കള്‍ പറഞ്ഞു. പെരുവണ്ണാമൂഴിയില്‍ ആരംഭിക്കുന്ന ചെറുകിട ജല വൈദ്യുത പദ്ധതിക്ക് തങ്ങള്‍ എതിരല്ലെന്നും എന്നാല്‍ നൂറോളം വീടുകള്‍ക്ക് കേടുപാടുണ്ടായിട്ട് അവ സന്ദര്‍ശിക്കാനും വേണ്ട നടപടികള്‍ കൈക്കൊള്ളാനോ തയ്യാറാവാത്ത കെഎസ്ഇബി അധികൃതരുടെ ധാര്‍ഷ്ട്യത്തിനെതിരെയുമാണ് സമരമെന്നും നേതാക്കള്‍ പറഞ്ഞു.

ആശുപത്രിയും, ആരാധനാലയവും അണക്കെട്ടുമെല്ലാം പാറപൊട്ടിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനത്തിന്റെ വലിയ ഭീഷണി നേരിടുകയാണ്. കര്‍മ്മസമിതി ചെയര്‍മാന്‍ ജിതേഷ് മുതുകാട്, ബ്ലോക്ക് പഞ്ചായത്തംഗം ഷൈല ജയിംസ്, വിജയന്‍ പോത്തനാമലയില്‍, എം.കെ. അനൂപ്, ബിജു പ്ലാത്തറ, ജസ്റ്റിന്‍ രാജ്, ബിനു ഒറവുണ്ടന്‍ ചാലില്‍, സത്യന്‍ എടത്തില്‍, ടി.ആര്‍. വിനോദ്, പത്മനാഭന്‍ തകിടിയില്‍, വൈശാഖ് പൊന്‍മലപ്പാറ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി. സ്ഥലത്തെത്തിയ പൊലീസ് സമരക്കാരും കെഎസ്ഇബി അധികൃതരും തമ്മില്‍ ചര്‍ച്ചക്ക് അവസരമൊരുക്കുകയായിരുന്നു.

പൊലീസ് സ്‌റ്റേഷനില്‍ ഇരുവിഭാഗവും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഉടന്‍ തന്നെ കെഎസ്ഇബി അധികൃതര്‍ തകരാറുകള്‍ പറ്റിയ വീടുകള്‍ സന്ദര്‍ശിച്ച് വേണ്ട നടപടികള്‍ കൈക്കൊള്ളാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read