Categories
headlines

പേരാമ്പ്രയുടെ തുടര്‍വികസനകുതിപ്പിനായി ടി.പി ജനങ്ങളിലേക്ക്

 


പേരാമ്പ്ര: പുതിയ കാലത്തിന്റെ വികസനകുതിപ്പില്‍ പുതിയ വസന്തം തീര്‍ത്ത ടി.പി ഇനി ജനങ്ങളിലേക്ക്. പേരാമ്പ്ര മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ടി.പി രാമക്യഷ്ണന്‍ ഇന്ന് തുടക്കം കുറിച്ചു.


വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ മണ്ഡലത്തില്‍ നടത്തിയ ഒട്ടനവധി ജനക്ഷേമ പദ്ധതികളാണ് കൈമുതല്‍. മണ്ഡലത്തില്‍ ചരിത്രവിജയം ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തോയൊണ് തുടര്‍ച്ചയായ രണ്ടാം തവണയും മത്സരത്തിനിറങ്ങുന്നത്.

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ വികസനനേട്ടങ്ങള്‍ മുന്‍നിര്‍ത്തിയാണ് പ്രചരണങ്ങള്‍ നടത്തുന്നത്. 3 തവണയൊഴിച്ചാല്‍ ബാക്കി എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലൂം ഇടതിന്റെ കൂടെ നിന്ന ചരിത്രമാണ് പേരാമ്പ്രയ്ക്കുള്ളത്.


2016 ലെ തെരഞ്ഞെടുപ്പില്‍ ഇടതുന്നണിയുടെ ഭൂരിപക്ഷം നാലിലൊന്നായി കുറഞ്ഞിരുന്നു. കേരളകോണ്‍ഗ്രസ്സ്(എം) നേതാവ് അഡ്വ. മുഹമ്മദ് ഇക്ബാലായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി. എന്നാല്‍ കേരള കോണ്‍ഗ്രസ്സ് ഇത്തവണ എല്‍ഡിഎഫ് നൊപ്പം നില്‍ക്കുന്നത് ഇടതിന്റെ നേട്ടമായാണ് വിലയിരുത്തല്‍.

അതുകൊണ്ടു തന്നെ പേരാമ്പ്രയുടെ സ്വന്തം ടി.പി ഇത്തവണയൂം മത്സരത്തിനിറങ്ങിയത് അണികളിലും പ്രവര്‍ത്തകരിലും ആത്മവിശ്വാസം വര്‍ദ്ധിച്ചിരിക്കുകയാണ്.


എല്‍ഡിഎഫി ന്റെ തുടര്‍ഭരണവും പേരാമ്പ്രയുടെ വികസകുതിപ്പും ആണ് ലക്ഷ്യം വയ്ക്കുന്നത്. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷമായ 4000 എന്നത് പതിന്‍മടങ്ങ് വര്‍ദ്ധിക്കുകയാണ് എല്‍ഡിഎഫിന്റെ പ്രധാന അജണ്ട.

അതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടാണ് പ്രചരണത്തിന് തുടക്കമിട്ടത്. തന്റെ പഴയ പ്രവര്‍ത്തന മണ്ഡലമായ ചങ്ങരോത്ത് പഞ്ചായത്തിലാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചത്.

പഞ്ചായത്തിലെ കല്ലൂര്‍, മുതുവണ്ണാച്ച, കൂനിയോട്, പാറക്കടവ്, തോട്ടത്താം കണ്ടി, കന്നാട്ടി തുടങ്ങിയ പ്രദേശങ്ങളിലാണ് ടി.പി പ്രചരണത്തിന്റെ ഭാഗമായി ആളുകളെ കാണാനെത്തിയത്.

പ്രധാന പ്രവര്‍ത്തകരെയും വോട്ടര്‍മാരെയും നേരില്‍ കാണാനും തൊഴിലുറപ്പ് തൊഴിലാളികളെ കണാനും, മരണവീട് എന്നിവ സന്ദര്‍ശിക്കാനും സമയം കണ്ടെത്തി. കെ.വി കുഞ്ഞിക്കണ്ണന്‍, എം.വിശ്വനാഥന്‍, പി.എസ്.പ്രവീണ്‍ എന്നിവര്‍ ടി.പി ക്കൊപ്പം ഉണ്ടയിരുന്നു.

 

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP